Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V Kunjikrishnan

സി​പി​എ​മ്മി​ന് അ​ടി​യൊ​ഴു​ക്ക് മു​ൻ​കൂ​ട്ടി ക​ണ​ക്കാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല: വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍

ക​ണ്ണൂ​ർ: സ്വ​ത​ന്ത്ര​ൻ എ​ന്ന നി​ല​യി​ൽ മു​ന്നോ​ട്ട് പോ​കു​മെ​ന്ന് പ​യ്യ​ന്നൂ​രി​ൽ വി​ജ​യി​ച്ച യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍. യു​ഡി​എ​ഫി​ന്‍റെ നി​ല​പാ​ടി​നൊ​പ്പം നി​ൽ​ക്കു​മെ​ന്നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ വ്യ​ക്ത​മാ​ക്കി.

ക​മ്യൂ​ണി​സ്റ്റ്‌ പാ​ർ​ട്ടി​ക്ക് അ​ക​ത്ത് ഒ​രി​ക്ക​ലും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​ത്ത അ​പ​ച​യം ചൂ​ണ്ടി​ക്കാ​ണി​ക്കു​ക മാ​ത്ര​മാ​ണ് താ​ൻ ചെ​യ്ത​തെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. എ​ന്നാ​ൽ പാ​ർ​ട്ടി തെ​റ്റ് ചെ​യ്ത​വ​രെ സം​ര​ക്ഷി​ക്കു​ക​യും ചൂ​ണ്ടി​ക്കാ​ണി​ച്ച​വ​രെ ക്രൂ​ശി​ക്കു​ക​യു​മാ​ണ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സി​പി​എ​മ്മി​ന് അ​ടി​യൊ​ഴു​ക്ക് മു​ൻ​കൂ​ട്ടി ക​ണ​ക്കാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ടി​യൊ​ഴു​ക്ക് ശ​ക്ത​മാ​യി​രു​ന്നു എ​ന്ന് ഇ​പ്പോ​ൾ ബോ​ധ്യ​പ്പെ​ട്ടു. ജ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലോ, ജ​യി​ക്കാ​നോ അ​ല്ല മ​ത്സ​രി​ച്ച​ത്. മ​ത്സ​ര രം​ഗ​ത്ത് ഇ​റ​ങ്ങി​യ​പ്പോ​ൾ അ​നു​കൂ​ല​മാ​യ ഒ​രു സാ​ഹ​ച​ര്യം ഉ​ണ്ടാ​യെ​ന്നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ വ്യ​ക്ത​മാ​ക്കി.

ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ ഓ​ഫീ​സി​ൽ എ​ത്തി​യ​ത് ത​ന്‍റെ ചു​മ​ത​ല കൂ​ടി​യാ​ണ്. പാ​ർ​ട്ടി തെ​റ്റ് തി​രു​ത്തു​മോ എ​ന്ന് അ​റി​യി​ല്ല. അ​നു​ഭ​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​പി​എം തെ​റ്റ് തി​രു​ത്താ​ൻ ത​യാ​റാ​കു​ന്ന പാ​ർ​ട്ടി ആ​യി​രു​ന്നു​വെ​ന്നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​കം; സി​പി​എ​മ്മി​നെ​തി​രേ​യു​ള്ള ബോം​ബ്?

ക​ണ്ണൂ​ര്‍: കു​റേ​ക്കാ​ല​മാ​യി പ​യ്യ​ന്നൂ​രി​ല്‍ പു​ക​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളാ​ണ് താ​നെ​ഴു​തു​ന്ന "നേ​തൃ​ത്വ​ത്തെ അ​ണി​ക​ള്‍ തി​രു​ത്ത​ണം' എ​ന്ന പു​സ്‌​ക​ത​ത്തി​ലു​ള്ള​തെ​ന്ന് സി​പി​എം ജി​ല്ലാ​ക്ക​മ്മി​റ്റി​യം​ഗം വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍. ഇ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പാ​യി പ​യ്യ​ന്നൂ​രി​ല്‍ വീ​ഴു​ന്ന ബോം​ബാ​യി പു​സ്ത​കം മാ​റു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

പ​യ്യ​ന്നൂ​രി​ലെ വി​ഭാ​ഗീ​യ​ത, സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ള്‍, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് തു​ട​ങ്ങി​യ​വ​യാ​ണ് പു​സ്ത​ക​ത്തി​ലു​ള്ള​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ കു​ഞ്ഞി​കൃ​ഷ്ണ​ന്‍ പ​റ​യു​ന്നു. മേ​ല്‍​പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം നി​ഷേ​ധി​ച്ച പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ വാ​യ​ട​പ്പി​ക്കാ​ന്‍ തെ​ളി​വു​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ളാ​യി​രി​ക്കും പു​സ്ത​ക​ത്തി​ലൂ​ടെ പു​റ​ത്ത് വ​രു​ന്ന​തെ​ന്ന സൂ​ച​ന​യാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ന​ല്‍​കു​ന്ന​ത്. അ​ടു​ത്ത​യാ​ഴ്ച പു​സ്ത​കം പു​റ​ത്തി​റ​ങ്ങു​മെ​ന്ന് പ​റ​യു​ന്ന കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ഇ​തോ​ടെ പാ​ര്‍​ട്ടി​ക്ക​ക​ത്ത് താ​ന്‍ പ​റ​ഞ്ഞി​രു​ന്ന കാ​ര്യ​ങ്ങ​ള്‍ നേ​രി​ട്ട് ജ​ന​ങ്ങ​ളോ​ട് സം​വ​ദി​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ണ്ടാ​കു​ക.

പ​യ്യ​ന്നൂ​രി​ലെ നേ​തൃ​ത്വം തെ​റ്റി​ലേ​ക്കു പോ​കു​ന്നു എ​ന്ന ബോ​ധ്യ​ത്തി​ലാ​ണ് പാ​ര്‍​ട്ടി​ക്ക​ക​ത്ത് സ​മ​രം ചെ​യ്തി​ട്ടും ഫ​ല​മി​ല്ലാ​തെ വ​ന്ന​പ്പോ​ള്‍ മാ​ധ്യ​മ​ങ്ങ​ളെ കാ​ണാ​നി​ട​യാ​ക്കി​യ​തെ​ന്ന് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം വി.​ കു​ഞ്ഞി​കൃ​ഷ്ണ​ന്‍ പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് താ​നെ​ഴു​തു​ന്ന പു​സ്ത​ക​ത്തി​ന്‍റെ പേ​രുത​ന്നെ നേ​തൃ​ത്വ​ത്തെ അ​ണി​ക​ള്‍ തി​രു​ത്ത​ണം എ​ന്നാ​ണ്. ഇ​ത് താ​ന്‍ പ​റ​ഞ്ഞ കാ​ര്യ​മ​ല്ലെ​ന്നും പാ​ര്‍​ട്ടി​യു​ടെ തെ​റ്റുതി​രു​ത്ത​ല്‍ രേ​ഖ​യി​ല്‍ പ​റ​യു​ന്ന കാ​ര്യ​മാ​ണെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ന്‍ പ​റ​യു​ന്നു.

ര​ക്ത​സാ​ക്ഷി കു​ടും​ബ​ത്തി​ന് വീ​ട് നി​ര്‍​മി​ക്കാ​നാ​യി ചെ​ല​വാ​യ​തെ​ന്ന ക​ണ​ക്കി​ലു​ള്ള​ത് മു​പ്പ​ത്തി​നാ​ലേ​കാ​ല്‍ ല​ക്ഷം രൂ​പ​യാ​ണ്. എ​ന്നാ​ല്‍, ക​രാ​റു​കാ​ര​ന് ന​ല്‍​കി​യ​ത് 29.5 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്കാ​ണ്. ബാ​ക്കി പ​ണം ഏ​രി​യ സെ​ക്ര​ട്ട​റി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പോ​യ​ത്. ഇ​ത്ത​രം ഫ​ണ്ട് വെ​ട്ടി​പ്പു​ക​ളു​ടെ ക​ഥ​യു​ള്‍​പ്പെ​ടെ​യു​ള്ള പു​സ്ത​കം പു​റ​ത്തുവ​രു​മ്പോ​ള്‍ ത​ന്നെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്നു പു​റ​ത്താ​ക്കി​യേ​ക്കു​മെ​ന്ന സൂ​ച​ന​യും ഇ​ദ്ദേ​ഹം ന​ല്‍​കു​ന്നു.

Kerala

പ​യ്യ​ന്നൂ​രി​ല്‍ ആ​രും പ​ണം അ​പ​ഹ​രി​ച്ചി​ട്ടി​ല്ല: വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ ത​ള്ളി എം.​വി. ജ​യ​രാ​ജ​ന്‍

ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​രി​ല്‍ ധ​ന​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ട് പാ​ര്‍​ട്ടി വ​ക​മാ​റ്റി​യെ​ന്ന സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ വ​സ്തു​താ വി​രു​ദ്ധ​മെ​ന്ന് മു​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍. പ​യ്യ​ന്നൂ​രി​ല്‍ വ്യ​ക്തി​പ​ര​മാ​യ സാ​മ്പ​ത്തി​ക ലാ​ഭ​ത്തി​നാ​യി ആ​രും പ​ണം ത​ട്ടി​യെ​ടു​ത്തി​ട്ടി​ല്ല. വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ള്‍ കൃ​ത്യ​സ​മ​യ​ത്ത് ഹാ​ജ​രാ​ക്കു​ന്ന​തി​ല്‍ ഉ​ണ്ടാ​യ വീ​ഴ്ച​യെ​യാ​ണ് ചി​ല​ര്‍ തെ​റ്റാ​യ രീ​തി​യി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.

താ​നൊ​ഴി​കെ മ​റ്റെ​ല്ലാ​വ​രും ക​ള്ള​ന്മാ​രെ​ന്ന നി​ല​പാ​ടാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ന്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും പാ​ര്‍​ട്ടി​യു​ടെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും പി​ണ​റാ​യി വി​ജ​യ​നും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ അ​ദ്ദേ​ഹം ന​ട​ത്തി​യ ആ​രോ​പ​ണ​ങ്ങ​ള്‍ തി​ക​ച്ചും അ​പ​കീ​ര്‍​ത്തി​ക​ര​മാ​ണെ​ന്നും എം.​വി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. നി​ല​വി​ലെ സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷും എം.​വി. ജ​യ​രാ​ജ​നും ചേ​ര്‍​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ ത​ള്ളി രം​ഗ​ത്തെ​ത്തി​യ​ത്.

2021ല്‍ ​ഉ​യ​ര്‍​ന്ന പ​രാ​തി​ക​ളെ​ക്കു​റി​ച്ച് പാ​ര്‍​ട്ടി ജി​ല്ലാ ക​മ്മി​റ്റി നി​യോ​ഗി​ച്ച ക​മ്മീ​ഷ​ന്‍ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ച​താ​ണ്. ഫ​ണ്ടി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്നി​ല്ലെ​ന്ന ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ജി​ല്ലാ ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച​തു​മാ​ണ്. ബോ​ധ​പൂ​ര്‍​വം തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​തും വി​ഭാ​ഗീ​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ പ്ര​വ​ര്‍​ത്തി​ച്ച​തു​മാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ അ​ച്ച​ടി ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നും എം.​വി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

എ​ട്ടു മാ​സം മു​ന്‍​പ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ വെ​ച്ച് ത​നി​ക്ക് തെ​റ്റു​പ​റ്റി​യെ​ന്ന് കു​ഞ്ഞി​കൃ​ഷ്ണ​ന്‍ സ​മ്മ​തി​ച്ചി​രു​ന്ന​താ​യും, അ​തി​ന് ശേ​ഷ​വും അ​ദ്ദേ​ഹം പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന​താ​യും എം.​വി. ജ​യ​രാ​ജ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ പാ​ര്‍​ട്ടി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നും രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ സ​ഹാ​യി​ക്കാ​നു​മാ​ണ് ഇ​ത്ത​രം വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ വീ​ണ്ടും ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ധ​ന​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ട്, ചി​റ്റാ​രി​പ്പ​റ​മ്പ് സി.​വി. ഫ​ണ്ട് എ​ന്നി​വ​യി​ല്‍ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്ന​താ​യാ​ണ് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ആ​രോ​പി​ച്ച​ത്. ഫ​ണ്ട് തി​രി​മ​റി ന​ട​ന്ന​തി​ന് കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ള്‍ ത​ന്റെ പ​ക്ക​ലു​ണ്ടെ​ന്നും ഇ​ത് പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന് ബോ​ധ്യ​മു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ഞ്ചു വ​ര്‍​ഷ​മാ​യി ഉ​ന്ന​യി​ക്കു​ന്ന പ​രാ​തി​ക​ളി​ല്‍ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണ​മോ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ആ​രോ​പി​ച്ചു.

 

 

Kerala

പാർട്ടി ഫണ്ടും രക്തസാക്ഷി ഫണ്ടും വെട്ടിച്ചു; സിപിഎമ്മിനെ പ്രതിരോധത്തിലാക്കി മുതിർന്ന നേതാവ്

ക​ണ്ണൂ​ര്‍: സി​പി​എം നേ​തൃ​ത്വ​ത്തെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി എം​എ​ൽ​എ ന​ട​ത്തി​യ ഫ​ണ്ട് വെ​ട്ടി​പ്പു​ക​ളു​ടെ ക​ഥ​ക​ൾ തു​റ​ന്ന​ടി​ച്ച് മു​തി​ർ​ന്ന നേ​താ​വ്. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും മു​തി​ർ​ന്ന നേ​താ​വു​മാ​യ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നാ​ണ് പ​യ്യ​ന്നൂ​ർ എം​എ​ൽ​എ ടി.​ഐ. മ​ധു​സൂ​ദ​ന​നെ​തി​രെ ഒ​രു ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ ഗു​രു​ത​ര​മാ​യ വെ​ളി​പ്പെ​ടു​ത്തൽ നടത്തിയ​ത്.

ടി.​ഐ. മ​ധു​സൂ​ദ​ന​ൻ പ​യ്യ​ന്നൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട്, ര​ക്ത​സാ​ക്ഷി ഫ​ണ്ട്, കെ​ട്ടി​ട നി​ർ​മാ​ണ ഫ​ണ്ട് എന്നിവയിലും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ന് സ്ഥ​ലം വാ​ങ്ങി​യ​തി​ലും ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ര​ക്ത​സാ​ക്ഷി ധ​ന​രാ​ജി​ന്‍റെ കു​ടും​ബത്തെ സ​ഹാ​യി​ക്കാ​നു​ള്ള നി​ക്ഷേ​പം, വീ​ട് നി​ർ​മാ​ണം, കേ​സ് ന​ട​ത്തി​പ്പ് എ​ന്നി​വ​യ്ക്കാ​യി ഒ​രു​കോ​ടി​യോ​ളം രൂ​പ പി​രി​ച്ചി​രു​ന്നു. ഇ​തി​ല്‍ 34.5 ല​ക്ഷം രൂ​പ വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി ചെ​ല​വാ​ക്കി​യ​പ്പോ​ൾ അ​ഞ്ചു ല​ക്ഷം രൂ​പ ഏ​രി​യാ സെ​ക്ര​ട്ട​റി വ്യ​ക്തി​ഗ​ത അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി. ഇ​ക്കാ​ര്യം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് ര​ക്ത​സാ​ക്ഷി​യു​ടെ ക​ട​ബാ​ധ്യ​ത തീ​ർ​ക്കാ​ൻ ത​യാ​റാ​യ​തെ​ന്ന് പ​റ​യു​ന്നു.

ബാ​ക്കി തുക ​പാ​ർ​ട്ടി ഓ​ഫീ​സ് നി​ർ​മാ​ണ​ത്തി​ന് ചെ​ല​വാ​യെ​ന്ന് പ​റ​ഞ്ഞ് ഒ​തു​ക്കി​യെ​ന്നാ​ണ് ആ​രോ​പ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടി​ലേ​ക്ക് 20 പേ​രി​ൽനി​ന്ന് 23 ല​ക്ഷം രൂ​പ പി​രി​ച്ചെ​ടു​ത്തെ​ങ്കി​ലും എ​ട്ടു പേ​രി​ൽനി​ന്ന് സ​മാ​ഹ​രി​ച്ച തു​ക​യു​ടെ ക​ണ​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നാ​ണ് മ​റ്റൊ​രു ആ​രോ​പ​ണം.

റി​യ​ൽ എ​സ്റ്റേ​റ്റു​കാ​ര​നു​മാ​യി ചേ​ർ​ന്നാ​യി​രു​ന്നു പി​രി​വ് ന​ട​ത്തി​യ​തെ​ന്നും കു​റ്റ​പ്പെ​ടു​ത്തു​ന്നു. ഓ​ഫീ​സ് നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ 70 ല​ക്ഷ​ത്തി​ന്‍റെ​യും വെ​ട്ടി​പ്പ് ന​ട​ത്തു​ക​യു​ണ്ടാ​യി. ഇ​ക്കാ​ര്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ച് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടു​ക​യാ​ണ് ടി.​ഐ. മ​ധു​സൂ​ദ​ന​ൻ ചെ​യ്ത​തെ​ന്നും ​കു​ഞ്ഞി​കൃ​ഷ്ണ​ൻ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ പാ​ർ​ട്ടി അ​ന്വേ​ഷ​ണ​ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി. സാ​ന്പ​ത്തി​ക വെ​ട്ടി​പ്പ് ന​ട​ന്നി​ട്ടി​ല്ലെ​ന്നും ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് വൈ​കി​യ​താ​ണെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​പ്പി​ന് വെ​ള്ള​പൂ​ശു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ഭി​മു​ഖ​ത്തി​ൽ തു​റ​ന്ന​ടി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up